കായംകുളം വെള്ളാപ്പള്ളി നടേശന് എന്‍ജി. കോളജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആര്‍ഷാണ് ആത്മഹത്യാശ്രമം നടത്തിയത്. കൈയിലെ ഞരമ്പുമുറിച്ചശേഷം തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത് സഹപാഠികളാണ് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ച വിദ്യാര്‍ഥിയുടെ അപകടനിലതരണം ചെയ്തു. കോളജിന് പുറത്തുപോയി ഭക്ഷണം കഴിച്ചതിന് കഴിഞ്ഞ പ്രിന്‍സിപ്പല്‍ ചോദ്യംചെയ്തിരുന്നു. ഇതാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
കായംകുളം വെള്ളാപ്പള്ളി നടേശന് എന്‍ജി. കോളജിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കോളിജിലേക്ക് കല്ലേറ് നടത്തി.
Advertisement