മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്ന മൂന്നാറിലെ കയ്യേറ്റ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര ഭക്ഷ്യ മന്ത്രി സി.ആര്. ചൗധരി ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കും. എസ്. രാജേന്ദ്രന് എംഎല്‍എ ഉള്‍പ്പെടെ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച ഇക്കാ നഗറിലെ പാര്‍ട്ടി ഗ്രാമം മന്ത്രി സന്ദര്‍ശിക്കും. ഇതിനു പുറമെ ചിത്തിരപുരം, പള്ളിവാസല്‍. മുതിരപ്പുഴയാര്‍ എന്നിവിടങ്ങളിലെ കയ്യേറ്റപ്രദേശങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തും.
മനോരമ ന്യൂസ് ' കയ്യൂക്കില്‍ കയ്യേറ്റം' വാര്‍ത്താ പരമ്പരയെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മൂന്നാറിലെ പാര്‍ട്ടി ഗ്രാമത്തിലുള്‍പ്പെടെ എത്തിയിരുന്നു. സംസ്്ഥാന നേതൃത്വം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. മൂന്നാറിനെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണ് ബിജെപി ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് 11ാം തീയതി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മാര്‍ച്ച് നടത്തും. സുരേഷ് ഗോപി എംപി 16 ന് മൂന്നാറില്‍ ഉപവസിക്കും
Advertisement