സര്‍ക്കാര്‍ പരസ്യം വസ്തുതാവിരുദ്ധമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ദൃശ്യങ്ങള്‍ സത്യംവിളിച്ചുപറയുന്നുണ്ട്. നീതികിട്ടുംവരെ സമരം തുടരും.
പിണറായി വിജയനെ ഇഷ്ടപ്പെടുന്നവര്‍ക്കെതിരെ പരസ്യം നല്‍കിയതില്‍ വേദനയുണ്ട്. പൊലീസിനെ ന്യായീകരിച്ചാണ് സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയതെന്നും മഹിജ പറഞ്ഞു.
പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ഉണ്ടായ പൊലീസ് നടപടി ന്യായീകരിച്ച് മാധ്യമങ്ങളില്‍ പി.ആര്.ഡിയുടെ പരസ്യം വന്നതിനോടു പ്രതികരിക്കുകയായിരുന്നു മഹിജ. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കുനേരെ അതിക്രമമുണ്ടായിട്ടില്ലെന്ന് പരസ്യം വിശദീകരിക്കുന്നു. പ്രശ്നങ്ങളുണ്ടാക്കിയത് പുറത്തുനിന്നുള്ള സംഘമാണെന്നാണ് വാദം.
Advertisement