ജിഷ്ണു പ്രണോയ് സംഭവത്തിൽ നിലപാട് തിരുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. വിഷയത്തിൽ പാർട്ടി നിലപാടാണ് ശരിയെന്ന് ബേബി പ്രതികരിച്ചു. കേസിൽ സർക്കാർ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. മഹിജ സംഭവത്തെക്കുറിച്ച് പറഞ്ഞത് വൈകാരിക തലത്തിൽ നിന്നാണെന്നും ബേബി പറഞ്ഞു. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവർ ചെയ്തതാണ് എന്നായിരുന്നു സംഭവത്തോട് ബേബി പ്രതികരിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണം. പൊലീസുമായി ബന്ധപ്പെട്ട് ഇ.എം.എസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിലപാടുകളും ബേബി വ്യക്തമാക്കിയിരുന്നു. എന്നാൽ, ബേബിയുടെ പ്രതികരണത്തെ മുഖ്യമന്ത്രി തള്ളിയിരുന്നു.
Advertisement