മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്രിപ്പ് എടുക്കുന്നതത് നിര്‍ത്തി പ്രതിഷേധം കടുപ്പിച്ച് ജിഷ്ണുവിന്റെ അമ്മ. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മഹിജയ്ക്ക് നിര്‍ബന്ധിച്ച് വീണ്ടും ഡ്രിപ്പ് നല്കി. നാലാംദിവസവും നിരാഹാരം തുടരുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനിലയും മോശമായി. ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും അവിഷ്ണ വഴങ്ങിയില്ല.
ജിഷ്ണുവിന്റെ കുടുംബം നടത്തുന്ന നിരാഹാരസമരം സര്‍ക്കാരിനെതിരെ ജനവികാരം തിരിച്ചുവിട്ട സാഹചര്യത്തിലാണ് പൊതുസമ്പര്ക്കവകുപ്പ് സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് പത്രപ്പരസ്യം നല്‍കിയത്. മഹിജയെ പൊലീസ് ഉപദ്രവിച്ചിട്ടില്ല. പ്രശ്നമുണ്ടാക്കിയത് പുറത്തുനിന്നുള്ളവരാണ്. ജിഷ്ണുകേസില്‍ നിയമപരമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു. സമരങ്ങളും അക്രമങ്ങളും സര്‍ക്കാരിനെതിരായ ഗൂഢനീക്കത്തിന്റെ ഫലമാണെന്നും പരസ്യത്തില്‍ ആരോപിക്കുന്നു.
ആവശ്യങ്ങള്‍ ആരോപണങ്ങളായി തള്ളിക്കളഞ്ഞ സര്‍ക്കാര്‍ നിലപാടിനോട് മഹിജ ഇങ്ങനെ പ്രതികരിച്ചു. ശരീരത്തിലെ ജലാംശം കുറഞ്ഞതിനാല്‍ മഹിജ വീണ്ടും അവശയായി. ചുരുങ്ങിയത് നാലുദിവസമെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. കടുത്ത സമ്മര്‍ദ്ദത്തിലായിട്ടും സര്‍ക്കാര്‍ പുതിയ നടപടികളിലേക്കൊന്നും കടന്നിട്ടില്ല.
Advertisement