ബംഗ്ലാദേശ് ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ടീസ്താ നദി പ്രശ്നം ഇരു രാജ്യങ്ങളിലെയും ഇപ്പോഴത്തെ സർക്കാരുകൾക്ക് പരിഹരിക്കാൻ കഴിയും . ബംഗ്ലാദേശിന് നാലര ബില്യൺ ഡോളറിന്റെ ധനസഹായം മോദി പ്രഖ്യാപിച്ചു. 22 കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു
പ്രതിരോധം, വ്യാപാരം, സൈബര്‍ സുരക്ഷ ഉള്‍പ്പെടെയുള്ള കരാറുകളിലാണ് ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന കൂടുതല്‍ ബസ്, ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതും ഉഭയകക്ഷിചര്ച്ചയിലെ പ്രധാന അജന്‍ഡയായിരുന്നു.
രാവിലെ രാഷ്ട്രപതിഭവനിലെത്തിയ ഷെയ്ഖ് ഹസീനയ്ക്ക് , ഔദ്യോഗിക സ്വീകരണം നല്കി. തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി , ഹസീന കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്തയേയും ബംഗ്ലാദേശിലെ ഖുല്നയേയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വ്വീസ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷെയ്ഖ് ഹസീനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും
Advertisement