ഹിമാചല്‍ പ്രദേശില്‍ മണാലിയ്ക്ക് സമീപം, ടെംപോ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് പതിനേഴ് മലയാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പെട്ടവരെല്ലാം മലപ്പുറം സ്വദേശികളാണ് . ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് പോകുകയായിരുന്ന ട്രാവലര്‍ രാവിലെ ആറേകാലോടെയാണ് അപകടത്തില്‍പെട്ടത്.
പന്ത്രണ്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം തെറ്റിയാണ് ട്രാവലര്‍ ബിയാസ് നദിയിലേക്ക് മറിഞ്ഞതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം .പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Advertisement