മലയാളിയായ എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ചതിനു ശിവസേന എം.പിക്കെതിരെയുണ്ടായിരുന്ന യാത്രവിലക്ക് പിന്‍വലിച്ചു. എം.പി ഖേദപ്രകടനം നടത്തിയതിനാല്‍ യാത്രവിലക്ക് ഒഴിവാക്കണമെന്ന വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തെതുടര്‍ന്നാണ് നടപടി. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഗെയ്്ക്്വാദ് ഇന്നലെ വ്യോമയാനമന്ത്രാലയത്തെ കത്ത് മുഖേന അറിയിച്ചിരുന്നു. തുടര്‍ന്ന് വ്യോമയാന സഹമന്ത്രി ജയ്ന്ത് സിന്്ഹയുമായി എയര്‍ഇന്ത്യ അധികൃതര്‍ ചര്‍ച്ച നടത്തി. എയര്‍ ഇന്ത്യക്കൊപ്പം മറ്റ് വിമാനകമ്പനികളും യാത്രവിലക്ക് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞമാസം ഇരുപത്തിമൂന്നിനാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള എം.പി, മലയാളി ജീവനക്കാരനെ വിമാനത്തില്‍വച്ച് ചെരുപ്പുകൊണ്ടടിച്ചത്.
Advertisement