ഗോസംരക്ഷണത്തിന്റെ പേരില്‍ കൊലപാതകങ്ങളും അതിക്രമവും നടക്കുന്നുവെന്ന പൊതുതാല്പര്യഹര്ജിയില് ബിജെപി ഭരിക്കുന്ന ആറു സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന് , മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ മൂന്ന് ആഴ്ചയ്ക്കകം വീശദീകരണം നല്‍കണം.
ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പശുവിനെ കടത്തിയെന്നാരോപിച്ച് കഴിഞ്ഞ ശനിയാഴ്ച രാജസ്ഥാനിലെ അല്‍വാറില്‍ അന്പത്തിയഞ്ചുകാരനായ പെഹ്ലു ഖാനുള്‍പ്പെടെ പതിനഞ്ചുപേരെ ഗോസംരക്ഷണസമിതി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ചികില്‍സയിലായിരുന്ന പെഹ്ലുഖാന് കഴിഞ്ഞ തിങ്കളാഴ്ച രാത്രി മരിച്ചതോടെ രാജ്യത്താകമാനം വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്.