രാസായുധ പ്രയോഗത്തിന്റെപേരില് സിറിയയില്‍ യു.എസ്. സൈനികനടപടിക്കൊരുങ്ങുന്നു. സൈനിക ഇടപെടലിന്റെ വ്യക്തമായ സൂചനനല്‍കി യു.എസ്.സര്‍ക്കാര്‍ രംഗത്തെത്തി. സിറിയയുടെ ഭാവിയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന് ഒരു പങ്കുമില്ലെന്ന് യു.എസ്.വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പറഞ്ഞു.
അസദിനെ നീക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിക്ക് മുന്നോടിയായുള്ള അന്തിമ കൂടിയാലോചനകള്‍ പെന്റഗണും വൈറ്റ്ഹൗസും തമ്മില്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. യു.എസ്.നാവികക്കപ്പലുകള്‍ ഉപയോഗിച്ച് സിറിയന്‍ റഡാറുകള്‍ ലക്ഷ്യമിട്ട് ക്രൂസ് മിസൈലുകള്‍ വിന്യസിക്കാനാണെന്ന് പദ്ധതിയെന്നും സൂചനയുണ്ട്. സിറിയയിലെ സൈനിക നടപടിക്ക് മുന്‍ഗണനയില്ലെന്ന മുന്‍നിലപാടിന് കടകവിരുദ്ധമാണ് പുതിയ നീക്കങ്ങള്‍.കഴിഞ്ഞദിവസം വിമതകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സിറിയ നടത്തിയ രാസായുധാക്രമണത്തില്‍ 27 കുട്ടികളടക്കം നൂറോളം പേരാണ് കൊല്ലപ്പെട്ടത്