ഡിജിപി ഓഫീസിനുമുന്നിലെ പൊലീസ് നടപടിയെ ന്യായീകരിച്ച് സി.പി.എം. സംഘർഷം യാദൃശ്ചികമല്ലെന്നും ബി.ജെ.പി കോൺഗ്രസ് നേതാക്കൾ സമരത്തിന് ചുക്കാൻ പിടിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. പൊലീസ് പെരുമാറിയത് എൽഡിഎഫ് സർക്കാരിന്റെ നയത്തിന് അനുസൃതമായാണ്. കൂടെയുണ്ടായിരുന്ന ചിലർ പ്രകോപനം സൃഷ്ടിച്ചു. മർദനമേറ്റതായ മഹിജയുടെ പരാതി നിഷ്പക്ഷമായി അന്വേഷിക്കുമെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Advertisement