കേരളത്തിലും ഒരു പശുവിനെപ്പോലും കൊല്ലാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. പശുവിനെ കൊല്ലാൻ ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നുവെന്നും സുരേന്ദ്രൻ മനോരമന്യൂസിന്റെ കൊടിപ്പട സംവാദപരിപാടിയില്‍ പറഞ്ഞു. ജിഷ്ണുവിന്റെ അമ്മയ്്ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവരുടെ തലയിൽ തൊപ്പികാണില്ലെന്ന് ഡി.ൈവ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസും പരിപാടിയിൽ പറഞ്ഞു.
മലപ്പുറത്തെ ബി.ജെ.പി. സ്ഥാനാർഥിയുടെ ബീഫ് പരാമർശത്തിൽ ബി.ജെ.പി. നേതാക്കള്‍ ഉരുണ്ടുകളിക്കുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് പ്രകോപനപരമായ വെല്ലുവിളിയുമായി കെ.സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയത്. ജിഷ്ണുവിന്റെ അമ്മയ്ക്കതിരായ പൊലീസ് അതിക്രമത്തെ ന്യായീകരിക്കില്ലെന്നും പൊലീസ് വീഴ്ച വരുത്തിയെങ്കിൽ നടപടിയില്‍ വിട്ടുവീഴ്ചയില്ലെന്നും പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.