കെ.എം മാണിക്കെതിരായ കേസില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ മലക്കംമറിഞ്ഞു. അധികാരമില്ലാത്ത വിഷയത്തില്‍ അന്വേഷണം നടത്തിയത് തെറ്റായെന്ന് ഉദ്യോഗസ്ഥര്‍ ഏറ്റുപറഞ്ഞു. േകസ് അവസാനിപ്പിക്കുന്നതായി സത്യവാങ് മൂലവും നല്കി. ബാറ്ററി കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കിയെന്ന കേസിലാണ് നടപടി. മന്ത്രിസഭാതീരുമാനം ചോദ്യംചെയ്യാന്‍ വിജിലന്‍സിന് അധികാരമില്ലെന്ന് കോടതി പറഞ്ഞു.
Advertisement