ബാബ്റി മസ്ജിദ് ഗൂഢാലോചനക്കേസില്‍ എല്‍.കെ.അഡ്വാനി അടക്കം പതിമൂന്ന് ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്ന സി.ബി.ഐ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ പി.സി.ഘോഷ്, റോഹിങ്ടണ്‍ നരിമാന് എന്നിവരടങ്ങിയ ബെഞ്ചിലാണ് വാദം കേള്‍ക്കുന്നത്.
സാങ്കേതിക കാരണം പറഞ്ഞ് ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതിനെ നേരത്തേ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. കേസിലെ വിചാരണ വൈകുന്നതിലും കോടതി അതൃപ്തി അറിയിച്ചിരുന്നു. ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി വിധി അലഹബാദ് ഹൈക്കോടതി ശരിവച്ചതോടെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.