ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരായ പൊലീസ് പരാക്രമത്തെ ന്യായീകരിച്ച ഡിജിപിയെ പരിഹസിച്ച് എന്‍.എസ്.മാധവന്. ആറുപേരില്‍ കൂടുതല്‍ ആളുകളെ കാണുമ്പോള്‍ സഭാകമ്പവും പേടിയും തോന്നിക്കുന്ന ഡിജിപിക്ക് അവധി കൊടുത്ത് കൗണ്‍സിലിങ്ങിന് വിധേയമാക്കണമെന്ന് മാധവന് ട്വീറ്ററില്‍ കുറിച്ചു. രാധിക വെമുലയെ ചുവന്ന മാലയിട്ട് ആദരിച്ച കേരളത്തിലെ സാധാരണക്കാരുടെ ഒറ്റച്ചങ്ക് തകര്‍ക്കുന്ന ചിത്രമെന്ന് കുറിപ്പോടെ മഹിജയോടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Advertisement