കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളത്തിന് പുറമെ, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളെയാണ് വരള്‍ച്ചാബാധിത സംസ്ഥാനങ്ങളായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എട്ടുസംസ്ഥാനങ്ങള്ക്കുമായി 24,000 കോടി രൂപയുടെ ധനസഹായം അനുവദിച്ചു.
തൊഴിലുറപ്പ് പദ്ധതിയ്ക്കായി ബജറ്റില്‍ വകയിരുത്തിയ തുകയില്‍ നിന്നാണ് ധനസഹായം അനുവദിക്കുക. അടുത്ത രണ്ടുമാസത്തിനുള്ളില്‍ തുക വിതരണം ചെയ്യും. പദ്ധതിപ്രകാരം അന്‍പത് അധിക തൊഴില്‍ ദിനങ്ങളും പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതികള്‍ക്കായി കൂടുതല്‍ തുക വകയിരുത്തണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി.
Advertisement