ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരായ പൊലീസ് നടപടിയെ വിമർശിച്ച സിപിഎം പിബി അംഗം എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് എന്തു ധാർഷ്ട്യമാണു കാണിച്ചതെന്നു തനിക്കു മനസിലാവുന്നില്ലെന്ന് പൊലീസിനെ വിമർശിച്ചുള്ള എം.എ. ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയായി പിണറായി പറഞ്ഞു. അക്കാര്യം ബേബിയോട് പോയി ചോദിക്കണമെന്നും പിണറായി പറഞ്ഞു.
ഇടതുസർക്കാരിന്റെ നയം മനസിലാക്കാത്ത പൊലീസുകാരാണ് ജിഷ്ണുപ്രണോയിയുടെ കുടുംബത്തോട് അതിക്രമം കാട്ടിയതെന്നായിരുന്നു എം.എ. ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതു ചൂണ്ടിക്കാട്ടിയുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Advertisement