രാജസ്ഥാനിലെ ആൽവാറിൽ ഗോസംരക്ഷകർ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം നിഷേധിച്ച് കേന്ദ്രസർക്കാർ. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും മാധ്യമ വാർത്തകളെ രാജസ്ഥാൻ സർക്കാർ അപലപിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് ന ഖ് വി രാജ്യസഭയിൽ പറഞ്ഞു. ന്യൂയോർക്ക് ടൈംസ് ദിനപത്രം പോലും റിപ്പാർട്ട് ചെയ്ത സംഭവത്തെക്കുറിച്ച് മന്ത്രിക്ക് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പരിസിച്ചു. രാജസ്ഥാനിൽ ക്രമസമാധാനം തകർന്നുവെന്ന് കോൺഗ്രസ് നേതാവ് മധുസൂദൻ മിസ്തിരി കുറ്റപ്പെടുത്തി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സഭയിൽ ചർച്ച നടത്താനാവില്ലെന്നും ആഭ്യന്തര മന്ത്രാലയം സംഭവത്തെക്കിറച്ചുള്ള വസ്തുത നൽകണമെന്നും രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യൻ പറഞ്ഞു.
Advertisement