എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പുകൊണ്ടടിച്ച ശിവസേന എംപി ഖേദംപ്രകടിപ്പിച്ചു. ലോക്സഭ സ്പീക്കറുടെ ഇടപെടലിനുപിന്നാലെയാണ് രവീന്ദ്ര ഗെയ്ക്വാദിന്റെ ഖേദപ്രകടനം. വിമാനയാത്രാവിലക്ക് പിന്‍വലിക്കണമെന്ന് വ്യോമയാനമന്ത്രിക്ക് ഗെയ്ക്വാദിന്റെ കത്ത് നൽകി.
അതേസമയം, പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രിമാര്‍ തമ്മില്‍ കയ്യേറ്റശ്രമം. ശിവസേന എം പി രവീന്ദ്ര ഗെയ്ക്ക്്വാദിന് വിമാന ടിക്കറ്റ് നിഷേധിച്ച സംഭവത്തിലാണ് ലോക്സഭയില്‍ കേന്ദ്രമന്ത്രി അനന്ദ് ഗീഥേ, വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ തനിക്കെതിരെ മാധ്യമ വിചാരണ നടന്നുവെന്ന് രവീന്ദ്ര ഗെയ്ക്ക്്വാദ് പറഞ്ഞു. അതേസമയം എയർ ഇന്ത്യയുടെ പ്രവർത്തനം തടയുമെന്ന ശിവസേനയുടെ ഭീഷണിയെത്തുടർന്ന് മുംബൈ, പുണെ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചു
Advertisement