മൂന്നാര്‍ ചിന്നക്കനാൽ പാപ്പാത്തി ചോലയിലെ കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ മലമുകളിലെ കുരിശ് നീക്കേണ്ടെന്ന് കലക്ടർ ജി.ആര്. ഗോകുല്‍. കുരിശ് നീക്കി കയ്യേറ്റം ഒഴിപ്പിക്കാന്‍ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഉത്തരവിട്ടിരുന്നു. ഇതിനെിരെ സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടന നൽകിയ അപേക്ഷ പരിഗണിച്ചാണ് കലക്ടറുടെ നടപടി. 2281 ഏക്കർ സർക്കാർ ഭൂമിയാണ് ചിന്നക്കനാലില്‍ കയ്യേറിയിരിക്കുന്നത്.
Advertisement