തലസ്ഥാനത്ത് പൊലീസ് പരാക്രമം. നിരാഹാരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും തടഞ്ഞ പോലീസ് പൊലീസ് ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ജിഷ്ണുവിന്റെ അമ്മ നടുറോഡില്‍ കിടന്ന് പ്രതിഷേധിച്ചുവെങ്കിലും മഹിജയെ വലിച്ചിഴച്ചു കൊണ്ടുപോയി. സംഘര്‍ഷങ്ങള്‍ക്കിടെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കുടുംബം തുറന്നടിച്ചു. മരണം വരെ നിരാഹാര സമരമിരിക്കുമെന്ന് അഛന് അശോകന് മനോരമ ന്യൂസിനോട് പ്രതികരിച്ചു. ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും എത്തിച്ച പേരൂര്‍ക്കട ആശുപത്രിയിലെത്തിയ ഐജി മനോജ് എബ്രഹാം തന്നെ തടഞ്ഞ യുവജനസംഘടനാ പ്രവര്‍ത്തകരോട് തട്ടിക്കയറി.
Advertisement