ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് യൂത്ത് കോണ്‍ഗ്രസുകാര്‍ കമ്മിഷണര്‍ ഒാഫിസിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസ് ലാത്തിവീശി. വനിതാ നേതാവായ വിദ്യ ബാലകൃഷ്ണനെ പുരുഷ പൊലീസുകാര്‍ വളഞ്ഞിട്ടു തല്ലി. ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് അടക്കം ഏഴുപേര്‍ക്ക് പരുക്കുണ്ട്. ഒടുവില്‍ കമ്മിഷണര്‍ നേരിട്ടെത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.
Advertisement