പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചു. പെട്രോൾ ലീറ്ററിന് 3.77 രൂപയും ഡീസൽ ലീറ്ററിന് 2.91 രൂപയുമാണ് കുറച്ചത്. ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ധനവില കുറച്ചുകൊണ്ടുള്ള നടപടി. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യം വർധിച്ചതുമാണ് ഇവിടെയും വിലയിൽ പ്രതിഫലിച്ചത്. വിലയിൽ വരുത്തിയ വ്യത്യാസം വെള്ളിയാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
രണ്ട് ആഴ്ച കൂടുമ്പോൾ ഇന്ധനവില പുനഃപരിശോധിക്കുന്ന നടപടിയുടെ ഭാഗമായാണ് വില കുറയ്ക്കാനുള്ള തീരുമാനം. അതേസമയം, 2017 ജനുവരിയിൽ ഇന്ധനവിലയിൽ വ്യതിയാനം വരുത്തിയ ശേഷം വില പുതുക്കിയിരുന്നില്ല.
Advertisement