മാവേലിക്കരയില്‍ തൊണ്ണൂറുവയസുളള സ്ത്രീയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കണ്ടിയൂര്‍ സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിലാണ് വൃദ്ധ അതിക്രൂരമായ പീഡനത്തിന് ഇരയായത്. മാവേലിക്കര കണ്ടിയൂരിലാണ് തൊണ്ണൂറു വയസുകഴിഞ്ഞ വൃദ്ധ പീഡിപ്പിക്കപ്പെട്ടത്.
വൃദ്ധയും മകളുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇന്നലെ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി മഹോത്സവം കാണാനായി മകള്‍ പോയിയിരുന്നു. രാവിലെ തിരികെ എത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. ഇവരുടെ മുഖത്തും ജനനേന്ദ്രിയ ഭാഗത്തും മാരകമായ മുറിവുകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അബോധാവസ്ഥയിലായിരുന്ന ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മാവേലിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവസ്ഥലത്തു നിന്നു ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വൃദ്ധയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാല്‍ രാവിലെ ആശുപത്രിയിലെത്തിയ പൊലീസിന് മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.