മോട്ടോർ വാഹന തൊഴിലാളികൾ പ്രഖ്യാപിച്ച ഇരുപത്തിനാല് മണിക്കൂർ പണിമുടക്ക് അർധരാത്രി തുടങ്ങി. വാഹന ഇൻഷ്വറൻസ് പ്രീമിയം വർധിപ്പിച്ചത് റദ്ദാക്കുക,നികുതി വർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.എം.എസ് ഒഴിച്ചുള്ള യൂണിയനുകളുടെ പണിമുടക്ക്. ഒാട്ടോയ്ക്കും ടാക്സിയ്ക്കും പുറമെ സ്വകാര്യബസുകളും സർവീസ് നിർത്തിവയ്ക്കുന്നത് സംസ്ഥാനത്ത് യാത്രക്ലേശം രൂക്ഷമാക്കും.
സർക്കാർ ഒാഫീസുകളുടെ പ്രവർത്തനത്തേയും ബാധിക്കുംസ്വകാര്യബസുകൾ പണിമുടക്കുമെങ്കിലും, കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. സ്വകാര്യവാഹനങ്ങൾ തടയില്ലെന്ന് സംയുക്തസമരസമിതി അറിയിച്ചു.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം മണ്ഡലത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്