പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്കി വെസ്റ്റ് ബാങ്കിലെ കുടിയേറ്റ മേഖലയില്‍ സെറ്റില്മെന്റ്ുകള് നിര്‍മിക്കാന്‍ ഇസ്രായേല്‍ തീരുമാനം. സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയാണ് ഇത് സംബന്ധിച്ച അന്തിമതീരുമാനം പ്രഖ്യാപിച്ചത്. പാലസ്തീനില്‍ ഇസ്രയേല്‍ അധീനതയിലുള്ള കിരിയത്ത് അര്‍ബ, ഹെബ്രാന്‍ പ്രവിശ്യകളിലാണ് പുതിയ നിര്‍മാണങ്ങള്‍ നടത്തുക. മേഖലയില്‍ ഇസ്രയേല്‍ നടത്തുന്ന കുടിയേറ്റവ്യാപന നീക്കങ്ങള്‍ക്കെതിരെ യു.എന്‍ രക്ഷാസമിതിയുടെ പ്രമേയം നിലനില്‍ക്കെയാണ് പുതിയ നീക്കം. ഇസ്രയേലിന്റെ പ്രഖ്യാപനത്തെ പലസ്തീന് ശക്തമായി അപലപിച്ചു
Advertisement