സൈന നെഹ്വാളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് പി.വി.സിന്ധു ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റനിന്റെ സെമി ഫൈനലില്‍. 21-16, 22-20 എന്ന സ്കോറിനാണ് സിന്ധു സൈനയെ മറികടന്നത്. ആദ്യ ഗെയിമില്‍ വ്യക്തമായ മേധാവിത്വത്തോടെ റാക്കറ്റേന്തിയ സിന്ധു അനായാസം ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച സൈന പത്തൊമ്പതാം പോയിന്റ് വരെ മുന്നിട്ടു നിന്നു. തുടര്‍ച്ചയായ റാലികള്‍ ആവേശം നിറച്ച രണ്ടാം ഗെയിമിന്റെ അവസാന നിമിഷങ്ങളില്‍ സൈന പതറിയതോടെ സിന്ധു മല്‍സരം വരുതിയിലാക്കി.
Advertisement