തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിച്ചതിലും, പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലും പ്രതിഷേധിച്ച് ദക്ഷിണേന്ത്യയിലെ ലോറിയുടമകള്‍ നടത്തുന്ന അനിശ്ചിത കാല സമരം രണ്ടാം ദിവസത്തിലേയ്ക്ക്. സൗത്ത് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണു സമരം. സമരത്തില്‍ നാലര ലക്ഷം ലോറികള്‍ പങ്കെടുക്കുന്നുണ്ടെന്നു സംഘടന അവകാശപ്പെട്ടു. തമിഴ്നാടിനു പുറമെ, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ട്രക്കുടമകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ ദിനം 1500 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്
Advertisement