ധരംശാല ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തിട്ടുണ്ട്. 11 റണ്‍സെടുത്ത മുരളി വിജയിയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഹെയ്സല്‍വുഡിനാണ് വിക്കറ്റ്.
ഒാപ്പണര്‍ ലോകേഷ് രാഹുല്‍ 31 റണ്‍സെടുത്തും ചേതേശ്വര്‍ പൂജാര 22 റണ്‍സുമായും ക്രീസിലുണ്ട്. ഒന്നാംദിനം 300 റണ്‍സില്‍ ഒാസീസിനെ ഇന്ത്യ എറിഞ്ഞിട്ടിരുന്നു. സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയും മാത്യു വെയ്ഡിന്റെയും ഡേവിഡ് വാര്‍ണറുടെയും അര്‍ധസെഞ്ചുറിയാണ് ഓസീസിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്.