ടി.പി. വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതിനെതിരെ വി.എസ്. അച്യുതാനന്ദന്. സര്‍ക്കാര്‍ നടപടിയോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു വി.എസിന്റെ മറുപടി. ഇതുസംബന്ധിച്ച വാര്‍ത്തകളോട് കരുനാഗപ്പള്ളിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ വിവാദത്തോട് ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചില്ല. തിരുവനന്തപുരത്ത് ഫെഡറേഷന് യോഗ സ്പോര്‍സ് ക്ലബിന്റെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹത്തോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞെങ്കിലും പ്രതികരിക്കാതെ കടന്നുപോയി.