മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുമെന്ന് റവന്യൂ മന്ത്രി. അനധികൃത നിർമാണവും കയ്യേറ്റവും പരിശോധിക്കാൻ പ്രാദേശിക രാഷ്ട്രീയക്കാർ തടസ്സം നിൽക്കുന്നുവെന്ന ലാന്റ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഗൗരവത്തോടെയാണ് കാണുന്നത്. കയ്യേറ്റം അനുവദിക്കില്ലെന്നാണ് ഇൗ സര്‍ക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. ദേവികുളം സബ് കലക്ടറെ മാറ്റേണ്ടെന്ന് റവന്യുമന്ത്രി വിശദമാക്കി. സര്‍ക്കാര്‍ നയങ്ങളാണ് സബ് കലക്ടര്‍ നടപ്പാക്കുന്നതെന്നും റവന്യുമന്ത്രി പറഞ്ഞു സബ് കലക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേവികുളത്ത് സിപിഎം സമരത്തിലാണ്.
Advertisement