E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 29 2021 04:15 PM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ശിവസേന എംപിയ്ക്ക് വിമാനക്കമ്പനികളുടെ യാത്രവിലക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക് വാദിന് വിവിധ വിമാനക്കമ്പനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി.  എന്നാല്‍ എയര്‍ ഇന്ത്യയില്‍ തന്നെ ഇനിയും യാത്ര ചെയ്യുമെന്നാണ്  രവീന്ദ്ര ഗെയ്ക്ക്്വാദിന്‍റെ വെല്ലുവിളി. സംഭവത്തില്‍ മാപ്പുപറയില്ലെന്നും ശിവസേന എം.പി പറഞ്ഞു.  ഗെയ്ക്ക് വാദിനോട് ശിവസേന മേധാവി ഉദ്ധവ്് താക്കറെ വിശദീകരണം തേടി. 

ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയ തനിക്ക് ഇക്കോണമി ക്ലാസില്‍ സഞ്ചരിക്കേണ്ടുവന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്്വാദ് എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെരുപ്പൂരി കരണത്തടിക്കുകയും ചെയ്തത്. എം.പിയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള ഫെഡറേഷന്‍ ഒാഫന്‍ ഇന്ത്യന്‍ എയര്‍ലൈനിന്‍റെ നീക്കത്തെ  ഇന്‍ഡിഗോയും സ്പൈസ് ജെറ്റുമടക്കം വിവിധ വിമാനക്കന്പനികള്‍ പിന്തുണച്ചു. എന്നാല്‍  എയര്‍ ഇന്ത്യയില്‍  ഇനിയും യാത്ര ചെയ്യുമെന്ന വെല്ലുവിളിയായിരുന്നു തന്നെ വിലക്കാനുള്ള നീക്കത്തോട് ഗെയ്ക്ക് വാദിന്‍റെ പ്രതികരണം. സംഭവത്തില്‍  മാപ്പുപറയാന്‍ തയ്യാറല്ലെന്നും പൊലീസിന് തന്നെ അറസ്റ്റുചെയ്യാമെന്നും ഗെയ്്ക്ക്്വാദ് പറഞ്ഞു. തന്‍റെ നിലപാട് വിശദീകരിച്ച് ലോക്സഭാ സ്പീക്കര്‍ക്ക് കത്തെഴുതിയ ഗെയ്്ക്ക്്്വാദ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന് കാണിച്ച് വ്യോമയാനമന്ത്രിക്ക് പരാതിയും നല്‍കി.

ഗെയ്ക്ക്്്വാദിനെ പാര്‍ലമെന്‍റില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസും പാര്‍ട്ടി എം.പിക്കെതിരെ ഉദ്ധവ് താക്കറെ നടപടിയെടുക്കണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു. സംഭവം നടന്നത് പാര്‍ലമെന്‍റിന് പുറത്തായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും  പരാതി ലഭിച്ചാല്‍ നടപടിയെടുക്കുെമന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ പറഞ്ഞു. ഗെയ്ക്ക്്വാദിന്‍റെ പെരുമാറ്റത്തെ വ്യോമയാനമന്ത്രി അശോക് ജഗപതിരാജു അപലപിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :