മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹുസ്നി മുബാറക് ആറു വര്‍ഷത്തെ തടങ്കലിന് ശേഷം ജയില്‍ മോചിതനായി. കയ്റോയിലെ സൈനിക ആശുപത്രിയില്‍ തടങ്കലിലായിരുന്നു അദ്ദേഹം ഇന്ന് വീട്ടിലേക്ക് തിരിച്ചു. 2011ല്‍ രാജ്യത്ത് നടന്ന ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രസിഡന്റ് പദവിയില്‍ നിന്ന് സ്ഥാനഭ്രഷ്ടനായ മുബാറക്കിനെ 2012ല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. വിപ്ലത്തിനിടെ പ്രക്ഷോഭക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു ശിക്ഷ. നിരപരാധിയാണെന്ന് രാജ്യത്തെ പരമോന്നത കോടതി വിധിച്ചതോടെയാണ് അദ്ദേഹം ജയില്‍മോചിതനായത്. എണ്പതെട്ടുകാരനായ ഹുസ്നി 1981ലാണ് ഈജിപ്തിന്റെ പ്രസിഡന്റായത്.
Advertisement