ദൈവദാസി സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ഔദ്യോഗിക പ്രഖ്യാപനത്തിനു േശഷം,വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ എന്നാകും അറിയപ്പെടുക. നാമകരണ നടപടികള്‍ക്കായുളള കര്‍ദിനാള്‍മാരുടെ തിരുസംഘത്തിന്റെ നിര്‍ദ്ദേശം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശിനിയായ സിസ്റ്റര്‍ റാണി മരിയ, ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസിനി സഭാംഗമായിരുന്നു.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഉദയ്നഗര്‍ കേന്ദ്രീകരിച്ച് സുവിേശഷ പ്രവര്‍ത്തനങ്ങളും സാമൂഹ്യ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്ന സിസ്റ്റര്‍ റാണി മരിയയെ മേഖലയിലെ ജന്മിമാര് വാടക കൊലയാളിയെ ഉപയോഗിച്ച് 1995 ല്‍ കൊല്ലുകയായിരുന്നു. സിസ്റ്ററുടെ കൊലയാളിയായ സമന്ദര്‍സിംഗ് ജയില്‍വാസത്തിനു േശഷം സിസ്റ്ററുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് മാപ്പപേക്ഷിച്ച സംഭവവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.