വെള്ളാപ്പള്ളിയെ തള്ളി ഒ.രാജഗോപാൽ. മലപ്പുറത്ത് ബിജെപി പരാജയപ്പെടുമെന്ന പ്രസ്താവന മുന്നണിയെ ബാധിക്കില്ല. പുറത്ത് നിൽക്കുന്ന ഒരാള്‍ മുന്നണിയെ കുറിച്ച് പറയുന്ന കാര്യങ്ങൾ വിശ്വാസ്യത്തില്‍ എടുക്കേണ്ടതില്ല. ബിഡിജെഎസ് ബിജെപിക്ക് ഒപ്പമാണെന്നും മലപ്പുറത്ത് സ്ഥാനാർഥി നിർണയത്തിൽ പിഴച്ചിട്ടില്ലെന്നും അദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
എൻഡിഎയെ കുറിച്ച് പറയാന്‍ വെള്ളാപ്പള്ളി നടേശൻ ആരുമല്ലെന്നായിരുന്നു രാജഗോപാലിന്റെ മറുപടി,മലപ്പുറത്ത് ബിജെപി പരജായപ്പെടുമെന്ന പ്രസ്താവന മുന്നണിയെ ബാധിക്കില്ല.ബിഡിജെഎസ് മുന്നണിയ്ക്കൊപ്പം ഉറച്ച് നിൽക്കുകയാണെന്നും രാജഗോപാല്‍ പ്രതികരിച്ചു
പുറത്ത് നിന്നൊരാൾ മുന്നണിയ്ക്കുള്ളിലെ കാര്യങ്ങളിൽ പറയുന്ന അഭിപ്രായങ്ങൾ വിശ്വാസ്യത്തിലെടുക്കേണ്ടതില്ല,മലപ്പുറത്ത് സ്ഥാനാർഥി നിർണയത്തിൽ പിഴച്ചിട്ടില്ല സംസ്ഥാന നേതാക്കൾ മത്സരിക്കേണ്ട സാഹചര്യം മലപ്പുറത്തില്ലെന്നും രാജഗോപാൽ പറഞ്ഞു. വെള്ളാപ്പള്ളിയുടെ ബിജെപി വിരുദ്ധ പ്രസ്താവനയ്ക്കെതിരെ പാർട്ടി അധ്യക്ഷന്‍ കുമ്മനം പോലും ഇത് വരെ മറുത്ത് പറഞ്ഞില്ല