ലക്കിടി കോളജിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസിലെ വീഴ്ചക്ക് ഉത്തരവാദിയായ എഎസ്ഐയ്ക്ക് സസ്പെന്ഷന്. പഴയന്നൂര്‍ എഎസ്ഐ ജ്ഞാനശേഖരനാണ് സസ്പെന്ഷന്. കേസെടുത്തത് പഴുതുകളോടെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ചാലക്കുടി ഡിവൈഎസ്പി വകുപ്പുതല അന്വേഷണം നടത്തും. കൃഷ്ണദാസിന് രക്ഷപെടാന്‍ പഴുതിട്ടാണ് േകസെടുത്തതെന്നും പഴയന്നൂരിലെ എ.എസ്.ഐ ജ്ഞാനശേഖരനാണ് വീഴ്ച വരുത്തിയതെന്നും ജിഷ്ണുവിന്റെ കേസിന് സമാനമായിട്ടും ജാഗ്രത ഉണ്ടായില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
Advertisement