തിരഞ്ഞെടുപ്പ് മൽസരത്തിൽ സൗഹൃദമില്ലെന്ന് മലപ്പുറത്തെ മുസ്ലിം ലീഗ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി. കേരള കോൺഗ്രസ് വിളിച്ചു ചേർക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സ്ഥാനാർഥി എന്ന നിലയിൽ പങ്കെടുക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പോരാട്ടമായാൽ പിന്നെ ജൂനിയറും സീനിയറുമില്ല. ജയിക്കാൻ വേണ്ടിയാണ് മൽസരിക്കുന്നത്. കെ.എം. മണി വിളിച്ചു ചേർക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കൻ യു.ഡി.എഫ് നേതാക്കളുടെ അനുമതി വാങ്ങിയിട്ടുണ്ട്.
മലപ്പുറത്ത് കോൺഗ്രസ് ബി.ജെ.പിയുമായി ബാന്ധവമുണ്ടാക്കിയെന്ന സി.പി.എം നേതാക്കളുടെ ആരോപണത്തിൽ കഴമ്പില്ല. ലീഗിനോട് തോളോട് തോൾ ചേർന്നാണ് കോൺഗ്രസിന്റെ പ്രവർത്തനമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.