ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി വൈദികനെ കുത്തിയ പ്രതിയെ പൊലീസ് പിടികൂടി. 72കാരനായ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്താല്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ജൂണ്‍ 13ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഫാ. ടോമി മാത്യുവിന്റെ കഴുത്തിലെ പരുക്ക് സാരമുള്ളതല്ല. വൈദികനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. അക്രമത്തെ മെല്‍ബണ്‍ അതിരൂപത അപലപിച്ചു. ഇന്ത്യക്കാരന് കുര്‍ബാന അര്‍പ്പിക്കണ്ട എന്ന് പറഞ്ഞാണ് ഫോക്നര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ കുര്‍ബാനയ്ക്കെത്തിയ വൈദികനു നേരേ ആക്രമണമുണ്ടായത്. അക്രമി ഫോക്നറിലെ താമസക്കാരനാണ്.
Advertisement