കുഞ്ഞാലിക്കുട്ടിയുമായി ഒത്തുതീർപ്പ് മത്സരമെന്ന വാദം തള്ളി ഇടത് മുന്നണി സ്ഥാനാർഥി എംബി ഫൈസൽ. വ്യക്തികൾ തമ്മിൽ അല്ല നിലപാടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് മലപ്പുറത്ത് നടക്കുന്നതെന്നും ഫൈസൽ മനോരമ ന്യൂസിനോട് പറഞ്ഞു
അജയ്യരായ പലരെയും യുവാക്കൾ അട്ടിമറിച്ച ചരിത്രം ഉണ്ട്.യുവത്വത്തിന്റെ ആനുകൂല്യം ഇടത് മുന്നണിയ്ക്ക് ലഭിക്കും മുന്നണികൾ തമ്മിൽ ഒത്തുതീർപ്പില്ലെന്നും ഫൈസൽ പറഞ്ഞു. മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറിയിട്ടുണ്ട്.സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടായിമാറുമെന്നും ഫൈസൽ പ്രത്യാശ പ്രകടിപ്പിച്ചു.
ഫാസിസത്തിനെതിരായ സിപിഎം നിലപാടിനുള്ള അംഗീകരമാകും തിരഞ്ഞെടുപ്പ് ഫലമെന്നും ഫൈസൽ വ്യക്തമാക്കി.