കുണ്ടറ പീഡനക്കേസ് പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊല്ലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതിയിലാണ് ഹാജരാക്കിയത്. പ്രതി വിക്ടറിനെ കനത്ത സുരക്ഷയിൽലാണ് കോടതിയിലെത്തിച്ചത്. .കൊല്ലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതിയിലാണ് ഹാജരാക്കിയത്. പ്രതി വിക്ടറിനെ കനത്ത സുരക്ഷയിൽലാണ് കോടതിയിലെത്തിച്ചത്.
ചെറുമകളെ മൃഗീയ പീഡനത്തിരയാക്കിയിട്ടും കൂസലില്ലാതെ നിന്ന വിക്ടറിനെ എല്ലാ തെളിവുകളും ശേഖരിച്ചാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഒരു വർഷത്തിലേറെയായി നിരന്തര ലൈംഗിക പീഡനത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും കുട്ടിയെ ഉപയോഗിച്ചതിന്റെ ദൃക്സാക്ഷി മൊഴിയുൾപ്പെടെ ശേഖരിച്ചായിരുന്നു പ്രതിയെ പൊതുസമൂഹത്തിന് മുന്നിൽ ഹാജരാക്കിയത്. മെഡിക്കൽ പരിശോധനയും തെളിവെടുപ്പും കഴിഞ്ഞ പ്രതിയെ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ ചില നല്ലശ്രമങ്ങൾ താഴെത്തട്ടിലേ വീഴചകൾക്കിടയിലും സഹായകരമായെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ഡിവൈ.എസ്.പി ബി കൃഷ്ണകുമാർ പറഞ്ഞു.
സമാനമായ കുറ്റകൃത്യങ്ങളിൽ പ്രതി വേറെയും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള മൊഴികൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രകൃതിവിരുദ്ധപീഡത്തിന് രണ്ടു കേസ് കൂടി ഇയാൾക്കതിരെ ചുമത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.