തെരുവുനായ്ക്കളെ ഭയന്നോടിയ വീട്ടമ്മ റോഡിൽ വീണ് മരിച്ചു. കൊല്ലം പന്മന സ്വദേശി സജീവിന്റെ ഭാര്യ ആമിനയാണ് മരിച്ചത്. തലയ്ക്കേറ്റ ഗുരുതര പരുക്ക് മരണകാരണമായെന്നാണ് നിഗമനം.
തെരുവ് നായകൾ കൂട്ടമായി അക്രമിക്കാൻ വന്ന് ഭയന്നോടിയ വീട്ടമ്മ ആമിന വീഴ്ചയുടെ ആഘാതത്തിലാണ് മരിച്ചത്. ഓടിച്ചതിനെ തുടർന്ന് വീട്ടമ്മ വീണ് മരിച്ചത്.വൈകിട്ട് പാലുവാങ്ങാൻ പോകുമ്പോഴായിരുന്നു സംഭവം. മണിയോടെയായിരുന്നു സംഭവം. വീടിനരുകിലെ പുരയിടത്തിലൂടെ പോകുമ്പോൾ നായകൾ ഓടിക്കുകയായിരുന്നു. ഭയന്ന് ഓടിയ അമീന വീണതിനെ തുടർന്ന് നായകൾ ഓടി മാറിയെങ്കിലും പേടിച്ച് വീണതിന്റെ ആഘാതത്തിൽ മരണം സംഭവിക്കുകയായിരുന്നു. അമീന ധരിച്ചിരുന്ന ഷാൾ നായകൾ കടിച്ചെടുത്തിരുന്നു.
നാലു മാസം മുൻപ് പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അമീന. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത മോർച്ചറിയിലാണ്. അമീനയ്ക്ക് മുൻപ് സമീപവാസികളായ സ്ത്രീകളെ നായകൾ ഓടിച്ചിട്ടുണ്ട്.ഒരാഴ്ച മുൻപ് ചവറയിൽ നിന്നാണ് ഒരു വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചെടത്തത്.