കൊല്ലം നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് നേരെ മോഷ്ടാവിന്റെ ആക്രമം. മുഖത്ത് കത്തി കൊണ്ട് പരുക്കേറ്റ തേവള്ളി സ്വദേശി ലില്ലി ഹെർമനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
തേവള്ളിയിൽ സിറ്റി പൊലീസ് കമ്മീഷ്ണറുടെ വീടിന് സമീപം താമസിക്കുന്ന 76 കാരിക്കാണ് മോഷ്ടാവി൯െ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ ഏഴരയോടെയാണ് സംഭവം. വീട്ടിൽ സ്ഥിരമായി പാലുമായി എത്തുന്ന അഞ്ചാലൂമൂട് സ്വദേശി റോയിയാണ് ആക്രമിച്ച ശേഷം മോഷ്ടിക്കാ൯ ശ്രമിച്ചത്
ലില്ലിക്ക് നേരെയുണ്ടായത് കരുതിക്കൂട്ടിയുള്ളതാണെന്ന് പൊലീസ് പറഞ്ഞു. ലില്ലിയോട് റോയി നേരത്തെ പണം കടം ചോദിച്ചിരുന്നു. ഇതു നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.