തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന് ഒടുവിൽ ശാപമോക്ഷം. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതികൾക്ക് സ്കൂളിൽ തുടക്കമായി. തകർച്ചയുടെവക്കിലായിരുന്നു അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂൾ.
എന്നാൽ ഇനി സ്കൂളിന്റെ മുഖം മാറും. പുതിയകെട്ടിടങ്ങൾ വരും. ഒരു കോടിയിൽപരം രൂപ ചിലവഴിച്ച് രാജ്യാന്തര നിലവാരത്തിലുള്ള കലാ- കായിക- സാംസ്കാരിക പാർക്ക് ഒരുങ്ങും. സ്കൂൾ സംസ്ഥാനത്തിനാകെ മാതൃകയാകുന്ന തരത്തിലെത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി. വിദ്യാർഥികളില്ലാത്തതിനെ തുടർന്ന് അടച്ചുപൂട്ടലിനടുത്തെത്തിയ സ്കൂൾ സംരക്ഷിക്കുന്നതിനായി ജനകീയകൂട്ടായ്മ രൂപീകരിച്ചിരുന്നു. നവീകരണ പ്രവർത്തനങ്ങള്‍ക്ക് സർക്കാർ പിന്തുണകൂടിയെത്തുന്നതോടെ സ്കൂൾ രാജ്യാന്തര നിലവാരത്തിലെത്തുമെന്നാണ് പ്രതീക്ഷ.