വിധി തളര്‍ത്തിയ ജീവിതത്തെ പൊരുതി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സോഫി മുത്ത് എന്ന തിരുവല്ലക്കാരി. നാല്പത്തിയാറ് വര്ഷംമുന്പ് ശേഷി നശിച്ച കൈകാലുകളെ മനോബലം കൊണ്ട് വീണ്ടെടുക്കുകയാണ് ഇവര്‍.
സൂചിക്കുഴയിലൂടെ നൂല് കടത്തിയെടുക്കുന്നയത്രയും സൂക്ഷ്മതയോടെ സോഫി ജീവിതത്തോട് പൊരുതുകയാണ്. രണ്ടുവയസുള്ളപ്പോള്‍ പശുവിന്റെ കുത്തേറ്റുണ്ടായ പരുക്കും തുടര്‍ചികില്‍സകളും സോഫിയുടെ ചലനശേഷി നഷ്ടപ്പെടുത്തി. തുടര്‍ന്ന് വര്‍ഷങ്ങള്‍നീണ്ട ചികില്‍സയിലൂടെ കൈകള്‍ക്ക് അല്പം ചലനശേഷി കിട്ടി. ആ ചലനശേഷികൊണ്ട് സോഫി ചില്ലില്‍ വര്‍ണങ്ങള്‍ തീര്‍ക്കുന്നു, ഫാന്‍സി ആഭരണങ്ങളും, കടലാസ് കരകൗശലവസ്തുക്കളും നിര്‍മിക്കുന്നു, ഫാബ്രിക് പെയിന്റിങ്ങും തയ്യലും വഴങ്ങാത്ത കൈകള്‍ക്കൊണ്ട് വഴക്കിയെടുക്കുന്നു.
എട്ടുമാസം മുന്‍പ് ലഭിച്ച മോട്ടോര്‍ ഘടിപ്പിച്ച വീല്‍ചെയര്‍ വീടിനുള്ളിലെ ചലനങ്ങളെ സഹായിക്കുന്നുണ്ട്. ഉണ്ടാക്കുന്ന സാധനങ്ങള്‍ വില്പന നടത്താനായാല്‍ പിടിച്ചുനില്‍ക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഈ തിരുവല്ല ചുമത്ര സ്വദേശിനി.