ആത്മീയത തിൻമകളോട് എതിർക്കാനുള്ള ശക്തിയാകണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. പത്തനംതിട്ട മാക്കാംകുന്ന് കൺവൻഷൻ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. ഒട്ടും കലർപ്പില്ലാത്ത സംസ്ക്കാരമാണ് ഇന്ത്യയുടേത്. കലർപ്പുള്ളതെല്ലാം പുറത്തുനിന്ന് വന്നതാണ്. വിവിധതരം സേവന പദ്ധതികളിലൂടെ വെളിച്ചം വിതറുന്ന ഉറവിടമാണ് ദേവാലയങ്ങളെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. അമേരിക്കൻ ഓർത്തഡോക്സ് സഭ ആർച്ച് ബിഷപ്പ് ഡോ.മിഖായേൽ ഡഹ്ളച്ച് ശതാബ്ദി സന്ദേശം നൽകി. ചലച്ചിത്ര നടൻ മധു ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ നിന്നാരംഭിച്ച ആഘോഷറാലിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.