ചടുല നൃത്തച്ചുവടുകളുമായി ആസ്വാദക മനസ് കീഴടക്കി ശിഖര ഡാൻസ് ഫെസ്റ്റ്. പാലാ അൽഫോൻസാ കോളജ് സംഘടിപ്പിച്ച ഫെസ്റ്റിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മുപ്പതിലധികം കോളജുകളിൽനിന്നുള്ള ടീമുകളാണ് മാറ്റുരച്ചത്.
യുവത്വത്തിന്റെ പ്രസരിപ്പ് നൃത്തച്ചുവടുകളിലൂടെ ആസ്വാദകരിലേയ്ക്ക്. ചടുലതയും കൃത്യതയും സമന്വയിച്ചപ്പോൾ ആവേശവും ഇരട്ടിയായി.
സംസ്ഥാനത്തെ പ്രമുഖ കോളജുകൾക്കു പുറമെ ബാംഗ്ലൂർ , മംഗലാപുരം ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളും മാറ്റുരയ്ക്കുന്നു. ആറുവിഭാഗങ്ങളിലായി നടക്കുന്ന മൽസരങ്ങൾ ആസ്വാദക പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.