തീര്‍ഥാടകര്‍ക്ക് ഇനി മുതല്‍ ശബരിമലയിലേക്ക് വ്യോമമാര്‍ഗവും എത്താം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് അയ്യപ്പന്മാര്ക്കായി ഹെലികോപ്റ്റര്‍ സൗകര്യം ഏര്‍പെടുത്തിയിരിക്കുന്നത്. നിലയ്ക്കലിലാണ് ഹെലിപ്പാഡ്.
അയ്യപ്പന്മാര്ക്കായുള്ള ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലുമായിരുന്നു ആദ്യ യാത്രക്കാര്‍. ഹെലി ടൂര്‍ ഇന്ത്യ എന്ന സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെയാണ് സര്‍വീസ്.
ആറു പേര്‍ക്ക് സഞ്ചിരിക്കാവുന്ന ഹെലികോപ്റ്ററാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്ന് നിലയ്ക്കലിലേക്കും തിരിച്ചും യാത്രചെയ്യുന്നതിന് ഒരാള്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ നല്‍കണം..അടിയന്തരഘട്ടങ്ങളില്‍ ആംബുലന്‍സായും ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തും.