മകരവിളക്കിന് ഒരുങ്ങി ശബരിമല. ശനിയാഴ്ചയാണ് മകരവിളക്ക്. ഇരുപതാം തീയതി നടയടക്കും. പത്തൊമ്പതാം തീയതി ഹരിവരാസനംവരെ മാത്രമേ തീര്‍ഥാടകര്‍ക്ക് ദര്‍ശനമുള്ളു. മകരവിളക്കിനോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്.
മകരവിളക്കിന് മൂന്ന് ദിവസം ശേഷിക്കെ നൂറുകണക്കിന് തീര്‍ഥാടകര്‍ സന്നിധാനത്തും പരിസരത്തും വിരിവെച്ചു തുടങ്ങി. പാണ്ടിതാവളത്തിലും മറ്റും താല്കാലിക കൂടാരങ്ങള്‍ നിര്‍മിച്ചാണ് അയ്യപ്പന്മാരുടെ താമസം. പതിനാലിനാണ് മകരവിളക്ക്.അന്ന് രാവിലെ ഏഴ് നാല്പതിന് മകരസംക്രംമ പൂജ നടക്കും.