E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

എറവന്‍കരയില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനെതിരെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാവേലിക്കര എറവന്‍കര മേഖലയില്‍ മാസങ്ങളായി കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. അടിയന്തിരമായി ടാങ്കറില്‍ കുടിവെള്ളമെത്തിക്കാമെന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. രാവിലെ പത്തുമണിയോടെ തുടങ്ങിയ സമരം ഒരുമണിവരെ നീണ്ടു. 

വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ജലഅതോറിറ്റിയുടെയും പഞ്ചായത്തിന്‍റെയും അനാസ്ഥയ്ക്കെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മാസങ്ങളായി എറവന്‍കര ഭാഗത്തേക്ക് വെള്ളമെത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് ആറ്, പതിനാറ്, പതിനേഴ് വാര്‍ഡുകളിലെ സ്ത്രീകളും കുട്ടികളുമടക്കം സമരത്തിന് അണിനിരന്നത്. 

പഞ്ചായത്ത് പ്രസിഡന്‍റുമായി ചര്‍ച്ച നടത്തിയ നാട്ടുകാര്‍ അടിയന്തിരമായി ടാങ്കറില്‍ വെള്ളമെത്തിക്കണമെന്നും, പൈപ്പ് ലൈനിലെ വാല്‍വുകള്‍ പൂര്‍ണായും തുറക്കണമെന്നും ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് അടിയന്തിര നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :