ദിവസവും ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന കായംകുളം മുട്ടേല്‍ പാലം അപകടഭീഷണിയില്‍. പാലത്തില്‍ രണ്ട് വലിയ കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായി. നാട്ടുകാര്‍ നിരവധി തവണ സമീപിച്ചെങ്കിലും അധികൃതര്‍ ഇത് കണ്ടമട്ടില്ല
കായംകുളം പട്ടണത്തെയും ദേവികുളങ്ങര പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. 1958 ല്‍ പണിത ഇതിലൂടെ ഒരു സമയം ഒരുവാഹനത്തിന് മാത്രം യാത്രചെയ്യാം. ടാറിങ് ഒഴികെ യാതൊരു അറ്റകുറ്റപ്പണികളും നിര്‍മ്മാണത്തിനുശേഷം ഉണ്ടായിട്ടില്ല. ഇപ്പോള്‍ പാലത്തിന്റെ നടുക്ക് നിന്നാല്‍ താഴെ വെള്ളം കാണാം. പുതിയ സാങ്കേതിക വിദ്യയല്ല. പാലത്തില്‍ രൂപപ്പെട്ട കുഴികള്‍ വലുതായിക്കൊണ്ടിരിക്കുന്നു. ആയിരംതെങ്ങ് വള്ളിക്കാവ് തുടങ്ങിയ പ്രദേശത്തേക്കുള്ള ബസുകള്‍ ഇതിലൂടെയാണ് കടന്നുപോകുന്നത്
ഭാരം കയറ്റിയ ലോറി ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ ഈ പാലത്തെ ആശ്രയിക്കുന്നുണ്ട്. കൂടാതെ സ്കൂള്‍ കോളജ് ബസുകള്‍. പാലത്തിന്റെ തൂണുകളും നശിച്ചുതുടങ്ങി. അപകടത്തിലുള്ള പാലത്തിന്റെ കാര്യം നിരവധി തവണ നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതാണ്. ഇതുവരെയും പക്ഷേ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടികളില്ല